Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PowerSupply

കൂടുതൽ വൈദ്യുതി നിയന്ത്രണം തത്കാലമില്ല: സണ്ണി ജോസഫ്

സം​​​സ്ഥാ​​​ന​​​ത്ത് വൈ​​​ദ്യു​​​തി പ്ര​​​തി​​​സ​​​ന്ധി രൂ​​​ക്ഷ​​​മാ​​​കു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ വൈ​​​ദ്യു​​​തി​​​മ​​​ന്ത്രി അ​​​ഡ്വ. സ​​​ണ്ണി ജോ​​​സ​​​ഫ് ദീ​​​പി​​​കയ്ക്കു നൽകിയ പ്ര​​​ത്യേ​​​ക അ​​​ഭി​​​മു​​​ഖ​​​ത്തി​​​ൽ​​​നി​​​ന്ന്.

കേ​​​ര​​​ളം ഇ​​​ന്ന് ആ​​​ശ​​​ങ്ക​​​യോ​​​ടെ ചോ​​​ദി​​​ക്കു​​​ന്ന​​​ത് ഇ​​​താ​​​ണ്- പ​​​വ​​​ർ​​​ക​​​ട്ട് എ​​​ന്നു​​​വ​​​രെ

വൈ​​​ദ്യു​​​തി പ്ര​​​തി​​​സ​​​ന്ധി​​​യു​​​ടെ ഗൗ​​​ര​​​വം കേ​​​ര​​​ള​​​ജ​​​ന​​​ത​​​യ്ക്കാ​​​കെ ബോ​​​ധ്യ​​​മു​​​ള്ള കാ​​​ര്യ​​​മാ​​​ണ്. ജ​​​ന​​​ജീ​​​വി​​​ത​​​ത്തി​​​ന് ഏ​​​റ്റ​​​വും അ​​​ത്യാ​​​വ​​​ശ്യ​​​മാ​​​യ ഘ​​​ട​​​ക​​​മാ​​​ണു വൈ​​​ദ്യു​​​തി. ഇ​​​തു കി​​​ട്ടാ​​​താ​​​യാ​​​ൽ വ​​​ലി​​​യ ബു​​​ദ്ധി​​​മു​​​ട്ട് ത​​​ന്നെ​​​യാ​​​ണ്. ഇ​​​തു പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ അ​​​ത്ഭു​​​ത​​​ങ്ങ​​​ളൊ​​​ന്നും എ​​​ന്‍റെ പ​​​ക്ക​​​ലി​​​ല്ല. എ​​​ന്നാ​​​ൽ മ​​​നു​​​ഷ്യ​​​സാ​​​ധ്യ​​​മാ​​​യ എ​​​ല്ലാ കാ​​​ര്യ​​​ങ്ങ​​​ളും ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ വൈ​​​ദ്യു​​​തി വ​​​കു​​​പ്പും സ​​​ർ​​​ക്കാ​​​രും ചെ​​​യ്യും.നി​​​ല​​​വി​​​ലു​​​ള്ള​​​തി​​​നേ​​​ക്കാ​​​ൾ കൂ​​​ടു​​​ത​​​ൽ സ​​​മ​​​യം വൈ​​​ദ്യു​​​തി​​​നി​​​യ​​​ന്ത്ര​​​ണം ത​​​ത്കാ​​​ലം ആ​​​ലോ​​​ചി​​​ക്കു​​​ന്നി​​​ല്ല. നി​​​ല​​​വി​​​ലെ നി​​​യ​​​ന്ത്ര​​​ണം കൃ​​​ത്യ​​​മാ​​​യി പാ​​​ലി​​​ക്കു​​​ക പ്ര​​​ധാ​​​ന​​​മാ​​​ണ്. അ​​​തി​​​നൊ​​​പ്പം പ​​​ര​​​മാ​​​വ​​​ധി കു​​​റ​​​ച്ചു വൈ​​​ദ്യു​​​തി ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ എ​​​ല്ലാ​​​വ​​​രും സ​​​ഹ​​​ക​​​രി​​​ക്ക​​​ണം.

ഉ​​​പ​​​യോ​​​ഗം കൂ​​​ടു​​​ന്ന​​​ത​​​നു​​​സ​​​രി​​​ച്ച് ഉ​​​ത്പാ​​​ദ​​​നം ഇ​​​ല്ലാ​​​ത്ത​​​ത​​​ല്ലേ പ്ര​​​തി​​​സ​​​ന്ധി രൂ​​​ക്ഷ​​​മാ​​​ക്കു​​​ന്ന​​​ത്

വൈ​​​ദ്യു​​​തി ഉ​​​ത്പാ​​​ദ​​​ന​​​ത്തി​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ൽ‌ കേ​​​ര​​​ളം വ​​​ള​​​രെ പി​​​ന്നി​​​ലാ​​​ണ്. സം​​​സ്ഥാ​​​ന​​​ത്തി​​​ന് ആ​​​വ​​​ശ്യ​​​മു​​​ള്ള വൈ​​​ദ്യു​​​തി​​​യു​​​ടെ 25 ശ​​​ത​​​മാ​​​നം മാ​​​ത്ര​​​മാ​​​ണു നാം ​​​ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന​​​ത്. അ​​​തേ​​​സ​​​മ​​​യം ആ​​​ന്ധ്രാ​​​പ്ര​​​ദേ​​​ശി​​​ന്‍റെ ആ​​​ഭ്യ​​​ന്ത​​​ര ഉ​​​ത്പാ​​​ദ​​​നം 86 ശ​​​ത​​​മാ​​​ന​​​മാ​​​ണ്. ഇ​​​ടു​​​ക്കി​​​ക്കു​​​പു​​​റ​​​മെ എ​​​ടു​​​ത്തു​​​പ​​​റ​​​യാ​​​വു​​​ന്ന വ​​​ലി​​​യ പ​​​ദ്ധ​​​തി​​​ക​​​ളൊ​​​ന്നും പ്രാ​​​യോ​​​ഗി​​​ക​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കാ​​​ൻ ന​​​മു​​​ക്കാ​​​യി​​​ട്ടി​​​ല്ല. ജ​​​ല​​​വൈ​​​ദ്യു​​​ത പ​​​ദ്ധ​​​തി​​​ക​​​ളാ​​​ണു ന​​​മ്മു​​​ടെ മു​​​ഖ്യ ആ​​​ശ്ര​​​യം. അ​​​തി​​​ൽ​​​ത്ത​​​ന്നെ​​​യും നി​​​യ​​​മ​​​പ​​​ര​​​മാ​​​യ സ​​​ങ്കീ​​​ർ​​​ണ​​​ത​​​ക​​​ളും എ​​​തി​​​ർ​​​പ്പു​​​ക​​​ളും വെ​​​ല്ലു​​​വി​​​ളി​​​യാ​​​ണ്.

ക​​​ഴി​​​ഞ്ഞ വ​​​ര്‍ഷം ഇ​​​തേ​​​സ​​​മ​​​യ​​​ത്ത് ആ​​​വ​​​ശ്യ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന​​​തി​​​നേ​​​ക്കാ​​​ൾ 1000 മെ​​​ഗ​​​വാ​​​ട്ട് വൈ​​​ദ്യു​​​തി അ​​​ധി​​​ക​​​മാ​​​ണ് ഇ​​​ന്ന​​​ത്തെ ആ​​​വ​​​ശ്യം. കെ​​​ട്ടി​​​ട​​​ങ്ങ​​​ളും വീ​​​ടു​​​ക​​​ളും കൂ​​​ടു​​​ന്നു, എ​​​സി​​​യു​​​ടെ​​​യും വൈ​​​ദ്യു​​​തോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ​​​യും ഉ​​​പ​​​യോ​​​ഗം വ​​​ർ​​​ധി​​​ക്കു​​​ന്നു. ഇ​​​ലക്‌ട്രിക് വാ​​​ഹ​​​ന​​​ങ്ങ​​​ൾ കൂ​​​ടു​​​ന്നു. വൈ​​​ദ്യു​​​തി​​​യു​​​ടെ വ​​​ർ​​​ധി​​​ക്കു​​​ന്ന ആ​​​വ​​​ശ്യ​​​ത്തി​​​ന​​​നു​​​സ​​​രി​​​ച്ച് ന​​​മു​​​ക്ക​​​തി​​​ല്ല. രാ​​​ത്രി വൈ​​​കി​​​യും ഈ ​​​വൈ​​​ദ്യു​​​തി വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ ചാ​​​ര്‍ജ് ചെ​​​യ്യു​​​ന്ന​​​തോ​​​ടെ വൈ​​​ദ്യു​​​തി ഉ​​​പ​​​യോ​​​ഗം കൂ​​​ടി​​​വ​​​രി​​​ക​​​യാ​​​ണ്. എ​​​യ​​​ര്‍ ക​​​ണ്ടീ​​​ഷ​​​നു​​​ക​​​ളും ഫാ​​​നു​​​ക​​​ളും തു​​​ട​​​ർ​​​ച്ച​​​യാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​മു​​​ണ്ട്.

വൈ​​​ദ്യു​​​തി ബോ​​​ർ​​​ഡ് പൊ​​​തു​​​മേ​​​ഖ​​​ല​​​യി​​​ൽ‌​​​ത്ത​​​ന്നെ നി​​​ല​​​നി​​​ർ​​​ത്തു​​​ന്ന​​​തി​​​ൽ കേ​​​ന്ദ്ര​​​നി​​​ല​​​പാ​​​ട് അ​​​നൂ​​​കൂ​​​ല​​​മാ​​​ണോ

സം​​​സ്ഥാ​​​ന​​​ത്തെ വൈ​​​ദ്യു​​​തി വ​​​കു​​​പ്പ് പൊ​​​തു​​​മേ​​​ഖ​​​ല​​​യി​​​ൽ​​​ത്ത​​​ന്നെ നി​​​ല​​​നി​​​ർ​​​ത്തു​​​മെ​​​ന്ന​​​താ​​​ണ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ന​​​യം. സ്വ​​​കാ​​​ര്യ​​​മേ​​​ഖ​​​ല​​​യി​​​ലാ​​​ക്കു​​​ന്ന​​​തി​​​ന് സ​​​മ്മ​​​ർ​​​ദ​​​ങ്ങ​​​ൾ പ​​​ല​​​തു​​​ണ്ട്. കേ​​​ന്ദ്ര​​​വും അ​​​തി​​​നാ​​​യി നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ‌ വ​​​യ്ക്കു​​​ന്നു​​​ണ്ട്. അ​​​തി​​​നെ​​​യെ​​​ല്ലാം മ​​​റി​​​ക​​​ട​​​ന്ന് മു​​​ന്നോ​​​ട്ടു​​​പോ​​​കാ​​​ൻ സം​​​സ്ഥാ​​​ന​​​ത്തി​​​നാ​​​കും. വൈ​​​ദ്യു​​​തി​​​മേ​​​ഖ​​​ല​​​യി​​​ലെ പ്ര​​​തി​​​സ​​​ന്ധി പൊ​​​തു​​​മേ​​​ഖ​​​ല​​​യു​​​ടെ സാ​​​ധ്യ​​​ത​​​ക​​​ൾ ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്തി​​​യും യാ​​​ഥാ​​​ർ​​​ഥ്യ​​​ബോ​​​ധ​​​ത്തോ​​​ടെ​​​ പ​​​രി​​​ഹ​​​രി​​​ക്കാ​​​നാ​​​ണു സ​​​ർ‌​​​ക്കാ​​​ർ‌ ശ്ര​​​മം. സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ താ​​​ത്പ​​​ര്യ​​​ങ്ങ​​​ൾ​​​ക്കു വി​​​രു​​​ദ്ധ​​​മാ​​​യി നി​​​ർ​​​ബ​​​ന്ധ​​​പൂ​​​ർ​​​വം കേ​​​ന്ദ്രം അ​​​ടി​​​ച്ചേ​​​ൽ​​​പ്പി​​​ക്കു​​​ന്ന കാ​​​ര്യ​​​ങ്ങ​​​ൾ​​​ക്കു കേ​​​ര​​​ളം വ​​​ഴ​​​ങ്ങേ​​​ണ്ട കാ​​​ര്യ​​​മി​​​ല്ല.

ഉ​​​മ്മ​​​ൻ​​​ചാ​​​ണ്ടി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്തു​​​ണ്ടാ​​​ക്കി​​​യ 25 വ​​​ർ​​​ഷ​​​ത്തെ ക​​​രാ​​​റി​​​നെ​​​ക്കു​​​റി​​​ച്ച്.


കു​​​റ​​​ഞ്ഞ വി​​​ല​​​യ്ക്കു വൈ​​​ദ്യു​​​തി വാ​​​ങ്ങാ​​​ൻ അ​​​ന്നു​​​ണ്ടാ​​​ക്കി​​​യ ക​​​രാ​​​ർ യാ​​​ഥാ​​​ർ​​​ഥ്യ​​​ബോ​​​ധ​​​മി​​​ല്ലാ​​​ത്ത കാ​​​ര​​​ണ​​​ങ്ങ​​​ൾ നി​​​ര​​​ത്തി​​​യാ​​​ണ് പി​​​ന്നീ​​​ടു വ​​​ന്ന സ​​​ർ​​​ക്കാ​​​ർ റ​​​ദ്ദാ​​​ക്കി​​​യ​​​ത്. എ​​​ന്നി​​​ട്ടെ​​​ന്താ​​​യി? യൂ​​​ണി​​​റ്റി​​​ന് പ​​​ത്തും പ​​​ന്ത്ര​​​ണ്ടും രൂ​​​പ​​​യ്ക്കു വൈ​​​ദ്യു​​​തി വാ​​​ങ്ങു​​​ന്ന സ്ഥി​​​തി​​​യു​​​ണ്ടാ​​​യി..! 25 വ​​​ര്‍ഷ​​​ത്തേ​​​ക്ക് യൂ​​​ണി​​​റ്റി​​​ന് 4.29 രൂ​​​പ നി​​​ര​​​ക്കി​​​ൽ വൈ​​​ദ്യു​​​തി വാ​​​ങ്ങാ​​​നാ​​​ണ് ആ​​​ര്യാ​​​ട​​​ൻ മു​​​ഹ​​​മ്മ​​​ദ് മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന​​​പ്പോ​​​ൾ ദീ​​​ർ​​​ഘ​​​കാ​​​ല ക​​​രാ​​​റു​​​ണ്ടാ​​​ക്കി‍യ​​​ത്. അ​​​തു റ​​​ദ്ദാ​​​ക്കി​​​യ​​​വ​​​രാ​​​ണ് ഇ​​​ന്നു വൈ​​​ദ്യു​​​തി പ്ര​​​തി​​​സ​​​ന്ധി​​​യി​​​ൽ കു​​​റ്റം പ​​​റ​​​യു​​​ന്ന​​​ത്.

അ​​​ന്ന​​​ത്തെ ക​​​രാ​​​റ​​​നു​​​സ​​​രി​​​ച്ച് എ​​​ട്ടു വ​​​ര്‍ഷ​​​ക്കാ​​​ലം ന​​​മു​​​ക്കു കു​​​റ​​​ഞ്ഞ നി​​​ര​​​ക്കി​​​ൽ വൈ​​​ദ്യു​​​തി ല​​​ഭി​​​ച്ചു. ഉ​​​പ​​​യോ​​​ഗം കൂ​​​ടു​​​ന്ന സ​​​മ​​​യ​​​ത്തു​​​പോ​​​ലും ന​​​മു​​​ക്ക് ആ​​​വ​​​ശ്യ​​​മു​​​ള്ള​​​ത് 700- 900 മെ​​​ഗാ​​​വാ​​​ട്ട് വൈ​​​ദ്യു​​​തി​​​യാ​​​ണ്. ഇ​​​തി​​​ന്‍റെ പ​​​കു​​​തി​​​യോ​​​ള​​​മെ​​​ങ്കി​​​ലും 4.29 രൂ​​​പ നി​​​ര​​​ക്കി​​​ൽ ന​​​മു​​​ക്കു ല​​​ഭി​​​ക്കു​​​മാ​​​യി​​​രു​​​ന്നു. ഇ​​​ന്നു പ​​​ത്തു രൂ​​​പ കൊ​​​ടു​​​ത്താ​​​ലും കി​​​ട്ടാ​​​നി​​​ല്ലെ​​​ന്നോ​​​ർ​​​ക്ക​​​ണം. 465 മെ​​​ഗാ​​​വാ​​​ട്ട് വൈ​​​ദ്യു​​​തി​​​ക്കാ​​​ണ് ഉ​​​മ്മ​​​ൻ ചാ​​​ണ്ടി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്ത് 25 വ​​​ർ​​​ഷ​​​ത്തേ​​​ക്കു ക​​​രാ​​​റു​​​ണ്ടാ​​​ക്കി​​​യി​​​രു​​​ന്ന​​​ത്. ദീ​​​ർ​​​ഘ​​​വീ​​​ക്ഷ​​​ണ​​​മുള്ളതും ന്യാ​​​യ​​​വു​​​മാ​​​യ ആ ​​​ക​​​രാ​​​ർ റ​​​ദ്ദാ​​​ക്കി​​​യ​​​വ​​​ർ കേ​​​ര​​​ള​​​ത്തോ​​​ടു മ​​​റു​​​പ​​​ടി പ​​​റ​​​യ​​​ണം.

ക​​​ഴി​​​ഞ്ഞ സ​​​ർ​​​ക്കാ​​​ർ ക​​​ടം വാ​​​ങ്ങി​​​യ വൈ​​​ദ്യു​​​തി​​​യു​​​ടെ ബാ​​​ധ്യ​​​ത അ​​​വ​​​സാ​​​നി​​​ച്ചോ.

ക​​​ഴി​​​ഞ്ഞ സ​​​ർ​​​ക്കാ​​​ർ അ​​​ധി​​​ക വൈ​​​ദ്യു​​​തി ആ​​​വ​​​ശ്യ​​​മു​​​ള്ള മാ​​​ർ​​​ച്ച്, ഏ​​​പ്രി​​​ൽ മാ​​​സ​​​ങ്ങ​​​ളി​​​ൽ 530 മെ​​​ഗാ​​​വാ​​​ട്ട് വൈ​​​ദ്യു​​​തി​​​യാ​​​ണു ക​​​ടം വാ​​​ങ്ങി​​​യ​​​ത്. അ​​​തി​​​പ്പോ​​​ൾ‌ സം​​​സ്ഥാ​​​നം തി​​​രി​​​ച്ചു​​​കൊ​​​ടു​​​ത്തു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ‌ന​​​മു​​​ക്ക് ആ​​​വ​​​ശ്യ​​​മു​​​ള്ള വൈ​​​ദ്യു​​​തി കി​​​ട്ടാ​​​നി​​​ല്ലാ​​​ത്ത​​​പ്പോ​​​ഴും ക​​​ടം വാ​​​ങ്ങി​​​യ വൈ​​​ദ്യു​​​തി തി​​​രി​​​ച്ചു​​​കൊ​​​ടു​​​ക്കേ​​​ണ്ടി​​​വ​​​രു​​​ന്ന ബാ​​​ധ്യ​​​ത സം​​​സ്ഥാ​​​ന​​​ത്തി​​​നു​​​ണ്ട്.

ക​​​ട​​​മാ​​​യി​​​ട്ട​​​ല്ലാ​​​തെ അ​​​ന്നു പ​​​ണം കൊ​​​ടു​​​ത്തു വാ​​​ങ്ങി​​​യി​​​രു​​​ന്നെ​​​ങ്കി​​​ൽ ഇ​​​പ്പോ​​​ൾ ഇ​​​ത്ര​​​യും രൂ​​​ക്ഷ​​​മാ​​​യ അ​​​വ​​​സ്ഥ​​​യു​​​ണ്ടാ​​​കി​​​ല്ലാ​​​യി​​​രു​​​ന്നു. ഇ​​​ന്നു പോ​​​രാ​​​യ്മ​​​ക​​​ൾ ഉ​​​യ​​​ർ​​​ത്തി​​​ക്കാ​​​ട്ടു​​​ന്ന​​​വ​​​ർ അ​​​ന്ന് 530 മെ​​​ഗാ​​​വാ​​​ട്ട് പ​​​ണം കൊ​​​ടു​​​ത്തു വാ​​​ങ്ങി​​​യി​​​രു​​​ന്നെ​​​ങ്കി​​​ൽ ഉ​​​ണ്ടാ​​​കു​​​മാ​​​യി​​​രു​​​ന്ന ഗു​​​ണം ആ​​​ലോ​​​ചി​​​ക്ക​​​ണം.

സൗ​​​രോ​​​ർ​​​ജ പ​​​ദ്ധ​​​തി​​​ക​​​ൾ വി​​​പു​​​ല​​​മാ​​​ക്കാ​​​നു​​​ള്ള ആ​​​ലോ​​​ച​​​ന​​​ക​​​ൾ

സോ​​​ളാ​​​ർ വി​​​ത്ത് ബാ​​​റ്റ​​​റി എ​​​ന​​​ർ​​​ജി സ്റ്റോ​​​റേ​​​ജ് (ബ​​​സ്) പ്രൊ​​​വി​​​ഷ​​​നാ​​​ണു പ​​​രി​​​ഹാ​​​രം. പ​​​ക​​​ൽ​​​സ​​​മ​​​യ​​​ത്ത് ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന സൗ​​​രോ​​​ർ​​​ജം രാ​​​ത്രി​​​യി​​​ലെ ഉ​​​പ​​​യോ​​​ഗ​​​ത്തി​​​നാ​​​യി സൂ​​​ക്ഷി​​​ക്കു​​​ന്ന ബാ​​​റ്റ​​​റി സം​​​വി​​​ധാ​​​നം പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്ക​​​പ്പെ​​​ട​​​ണം. അ​​​തി​​​നു സ​​​ർ​​​ക്കാ​​​ർ ത​​​ല​​​ത്തി​​​ൽ കാ​​​സ​​​ര്‍ഗോ​​​ഡ് മൈ​​​ലാ​​​ട്ടി​​​യി​​​ലും (500 മെ​​​ഗാ​​​വാ​​​ട്ട്) ക​​​ണ്ണൂ​​​ര്‍ ജി​​​ല്ല​​​യി​​​ലെ ശ്രീ​​​ക​​​ണ്ഠ​​​പു​​​ര​​​ത്തും (40 മെ​​​ഗാ​​​വാ​​​ട്ട്) കൊ​​​ച്ചി ബ്ര​​​ഹ്മ​​​പു​​​ര​​​ത്തും (500 മെ​​​ഗാ​​​വാ​​​ട്ട്) പ​​​ദ്ധ​​​തി​​​ക​​​ൾ പ്രാ​​​രം​​​ഭ​​​ഘ​​​ട്ട​​​ത്തി​​​ലാ​​​ണ്. ബ്ര​​​ഹ്മ​​​പു​​​ര​​​ത്ത് ഇ​​​തി​​​നാ​​​യി സ്ഥ​​​ലം ക​​​ണ്ടെ​​​ത്തി​​​ക്ക​​​ഴി​​​ഞ്ഞു.
ക​​​മ്യൂ​​​ണി​​​റ്റി സ്റ്റോ​​​റേ​​​ജ് സം​​​വി​​​ധാ​​​ന​​​ത്തി​​​ൽ സൗ​​​രോ​​​ർ​​​ജ പ​​​ദ്ധ​​​തി​​​ക​​​ളെ സ​​​ർ​​​ക്കാ​​​ർ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കും. ബ​​​ജ​​​റ്റി​​​ൽ അ​​​തി​​​നാ​​​യി പ​​​ണം നീ​​​ക്കി​​​വ​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​ത്ത​​​രം പ​​​ദ്ധ​​​തി​​​ക​​​ളു​​​മാ​​​യി സ​​​ർ​​​ക്കാ​​​ർ മു​​​ന്നോ​​​ട്ടു​​​പോ​​​കും.

നി​​​ല​​​വി​​​ലു​​​ള്ള വൈ​​​ദ്യു​​​ത പ​​​ദ്ധ​​​തി​​​ക​​​ളി​​​ൽ ഉ​​​ത്പാ​​​ദ​​​നം കൂ​​​ട്ടാ​​​നു​​​ള്ള ആ​​​ലോ​​​ച​​​ന​​​യു​​​ണ്ടോ

സം​​​സ്ഥാ​​​ന​​​ത്തു പ​​​ല പ​​​ദ്ധ​​​തി​​​ക​​​ളും പൂ​​​ർ​​​ണ​​​മാ​​​യോ ഭാ​​​ഗി​​​ക​​​മാ​​​യോ മു​​​ട​​​ങ്ങി​​​ക്കി​​​ട​​​ക്കു​​​ന്നു​​​ണ്ട്. ഭൂ​​​ത​​​ത്താ​​​ൻ​​​കെ​​​ട്ട്, മ​​​ണി​​​യാ​​​ർ, ര​​​ണ്ടാം പെ​​​രി​​​ങ്ങ​​​ൽ​​​ക്കു​​​ത്ത് എ​​​ന്നി​​​വ​​​യെ​​​ല്ലാം മു​​​ട​​​ങ്ങി​​​യ സ്ഥി​​​തി​​​യി​​​ലാ​​​ണ്. പു​​​തി​​​യ പ​​​ദ്ധ​​​തി​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​ത്ത സ്ഥി​​​തി​​​യു​​​മു​​​ണ്ട്. ചെ​​​റു​​​കി​​​ട ജ​​​ല​​​വൈ​​​ദ്യു​​​ത പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്കും ത​​​ട​​​സ​​​ങ്ങ​​​ളേ​​​റെ​​​യാ​​​ണ്. സാ​​​ങ്കേ​​​തി​​​ക കു​​​രു​​​ക്കു​​​ക​​​ളാ​​​ണ് പ്ര​​​ശ്നം.

സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലു​​​ൾ​​​പ്പ​​​ടെ വൈ​​​ദ്യു​​​തി ദു​​​രു​​​പ​​​യോ​​​ഗം വ്യാ​​​പ​​​ക​​​മാ​​​ണെ​​​ന്നു പ​​​രാ​​​തി​​​യു​​​ണ്ട്.

എ​​​നി​​​ക്ക് ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ര​​​ണ്ടു വീ​​​ഡി​​​യോ​​​ക​​​ൾ അ​​​യ​​​ച്ചു​​​കി​​​ട്ടി. ഒ​​​ന്ന് ഒ​​​രു വൈ​​​ദ്യു​​​തി ഓ​​​ഫിസി​​​ൽ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ആ​​​രു​​​മി​​​ല്ലാ​​​തെ ഫാ​​​ൻ ക​​​റ​​​ങ്ങി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ന്നു. മ​​​റ്റൊ​​​ന്നു പ​​​ക​​​ൽ മാ​​​ത്രം പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഒ​​​രു എ​​​ഇ​​​ഒ ഓ​​​ഫിസി​​​ൽ, രാ​​​ത്രി ആ​​​രു​​​മി​​​ല്ലാ​​​ത്ത​​​പ്പോ​​​ൾ ഫാ​​​നെ​​​ല്ലാം ക​​​റ​​​ങ്ങി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ന്നു, ബ​​​ൾ​​​ബ് എ​​​ല്ലാം തെ​​​ളി​​​ഞ്ഞു​​​കി​​​ട​​​ക്കു​​​ന്നു...! മ​​​റ്റൊ​​​രി​​​ട​​​ത്ത് ഒ​​​രു സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​മി​​​ല്ലാ​​​തെ എ​​​ല്ലാ ലൈ​​​റ്റു​​​ക​​​ളും തെ​​​ളി​​​ഞ്ഞു​​​കി​​​ട​​​ക്കു​​​ന്നു. വൈ​​​ദ്യു​​​തി ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്ന് എ​​​ല്ലാ​​​വ​​​രും മ​​​ന​​​സി​​​ലാ​​​ക്ക​​​ണം. സ്കൂ​​​ൾ​​​ത​​​ലം മു​​​ത​​​ൽ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണം വേ​​​ണം. അ​​​നാ​​​വ​​​ശ്യ ഉ​​​പ​​​യോ​​​ഗം നി​​​യ​​​ന്ത്രി​​​ക്കാ​​​ൻ എ​​​ല്ലാ​​​വ​​​രും സ്വ​​​യം ശ്ര​​​ദ്ധി​​​ക്ക​​​ണം. ഇ​​​തു നി​​​ർ​​​ബ​​​ന്ധി​​​ച്ചു ചെ​​​യ്യി​​​പ്പി​​​ക്കേ​​​ണ്ട​​​ത​​​ല്ല​​​ല്ലോ.

Latest News

Corehub Up